10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്
Jun 10, 2026 09:14 PM | By PointViews Editor

തിരുവനന്തപുരം: പിണറായി വിജയന് ബോധം തിരിച്ചു കിട്ടി. 10 വർഷം ഇല്ലാതെ കിടന്ന ബോധം കാട്ടാന ഒരാളെ കൂടി കൊലപ്പെടുത്തിയപ്പോൾ ആണ് പെട്ടെന്ന് തിരിച്ചു കിട്ടിയത്. ബോധം തിരികെ വന്ന ഉടനെ തന്നെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂർണ്ണമായ സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് ഒരു കാച്ചും അങ് നടത്തി വിജയൻ. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോൾ സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന ലാഘവപൂർണമായ മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പറഞ്ഞ് വിമർശിക്കാനുള്ള ഓർമ്മയും പിണറായി വിജയൻ പെട്ടന്ന് ഉണ്ടായി.

രണ്ടാഴ്ചക്കുള്ളിൽ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്‌ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് ബുധനാഴ്ച കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമർശനം ഉയർന്നിട്ടുണ്ടെന്നും പ്രസ്താവനയിൽ പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.ഈ വിജയൻ്റെ ഒരു കാര്യം.

ഇടതുപക്ഷം ആയിരുന്നെങ്കിൽ എന്തായിരുന്നേനെ സ്ഥിതിയെന്ന വിപ്ലവകരമായ ചോദ്യവും വിജയൻ്റെ ഭാഗത്ത് നിന്നുണ്ടായെന്ന് മരംമുറി ആൻ്റോയുടെ പരട്ട ചാനൽ റിപ്പോർട്ട് ചെയ്യന്നു.

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. ഈ വാക്കിലാണ് വിജയാ പ്രശ്നം. കഴിഞ്ഞ 10 വർഷം താനല്ലായിരുന്നോ കേരളം ഭരിച്ച് മുടിച്ച് തേച്ചു കഴുകിയതെന്നും എന്ത് ഒലക്കേടെ മൂടാണ് കാട്ടാനകളെയും വന്യജീവികളേയും തുരത്താനും തടയാന്നും ഉണ്ടാക്കിയതെന്നും ജനം തിരിച്ചു ചോദിച്ചാൽ വിജയാ നിങ്ങൾക്ക് ഇന്ത്യ വിടേണ്ടി വരും. ഒരു ചുക്കും വിജയൻ്റെ സർക്കാർ ഉണ്ടാക്കിയില്ല. ആന മതിലോ, തൂക്കു വേലിയോ പോലും നേരാംവണ്ണം സ്ഥാപിക്കാൻ കാര്യമായി ഒന്നും ചെയ്യാതെയാണ് വിജയൻ്റെ ഒടംകൊല്ലി സർക്കാർ രണ്ടാഴ്ചമുൻപ് ഭരണം കഴിഞ്ഞ് പോയത്. ഏതായാലും ഈ സർക്കാർ വന്നപ്പോൾ രായിയിൽ പോലും വന്യ ജീവിയെ തുരത്താൻ പ്രത്യേക സ്ക്വാഡും ആധുനിക ഉപകരണങ ജ്യ ഒരുക്കിക്കഴിഞ്ഞു. ഇനി ശല്യക്കാരായ മൃഗങ്ങളെ കൊല്ലാൻ ഉത്തരവിടുന്ന നയം കൂടി ഒരുക്കിയാൽ ഈ സർക്കാർ വിജയിക്കും. പ്രതിരോധ നടപടികൾ അടുത്ത ബജറ്റിൽ ചേർക്കും. അതു വരെ പത്ത് വർഷം ഭരിച്ചു തൊലിച്ചവർ ക്ഷമയോടെ ഇരിക്കണം. നിങ്ങൾ തൊലിച്ചപ്പോൾ മാന്തിക്കൊണ്ടിരുന്ന ഉദ്യോഗസ്‌ഥരും സംസ്കാരവുമാണ് ഇപ്പോഴും ഉള്ളത്. അവറ്റകളെ ഒന്ന് മെരുക്കി എടുക്കണം. തൽക്കാലം വിജയൻ നാവടക്കി ഇരിക്കുക. അതല്ലേ 10 വർഷം ഒന്നും ചെയ്യാതിരുന്ന വിജയാ നല്ലത്?

The sense of self that he lost 10 years ago was regained when he became the leader of the opposition. He regained his sense of self by demanding that the government take swift action

Related Stories
മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

Jun 10, 2026 09:30 AM

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ്...

Read More >>
കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന  ഡ്രോണുമായി വനപാലക സ്‌ക്വാഡ്

Jun 9, 2026 10:42 PM

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക സ്‌ക്വാഡ്

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക...

Read More >>
കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി അമേരിക്ക.

Jun 9, 2026 10:31 PM

കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി അമേരിക്ക.

കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി...

Read More >>
തൃശൂരിൽ മിന്നൽ ചുഴി. വൻ നാശം

Jun 9, 2026 01:51 PM

തൃശൂരിൽ മിന്നൽ ചുഴി. വൻ നാശം

തൃശൂരിൽ മിന്നൽ ചുഴി. വൻ...

Read More >>
നാലര പഞ്ചായത്തിലെ 4 വരി പാത: സാമൂഹികാഘാതം പഠിക്കാൻ വിട്ട കൺസൾട്ടൻസിക്കും പണം കൊടുത്തില്ല. ഹൈക്കോടതിയിൽ കേസ്.

Jun 9, 2026 10:43 AM

നാലര പഞ്ചായത്തിലെ 4 വരി പാത: സാമൂഹികാഘാതം പഠിക്കാൻ വിട്ട കൺസൾട്ടൻസിക്കും പണം കൊടുത്തില്ല. ഹൈക്കോടതിയിൽ കേസ്.

നാലര പഞ്ചായത്തിലെ 4 വരി പാത: സാമൂഹികാഘാതം പഠിക്കാൻ വിട്ട കൺസൾട്ടൻസിക്കും പണം കൊടുത്തില്ല. ഹൈക്കോടതിയിൽ...

Read More >>
കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

Jun 8, 2026 08:51 PM

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ്...

Read More >>
Top Stories